കാണാതായ മധ്യവയസ്കനെ വീടിനോട് ചേർന്ന വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുളിയങ്ങൽ നൊചാട് പഞ്ചായത്ത് ഓഫീസിനു സമീപം കൂടത്തിങ്കൽ മീത്തൽ രാജീവനെ (53) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാജീവനെ മെയ് 8 മുതൽ കാണാതായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് നൽകിയ ടവർ ലൊക്കേഷൻ്റെ അടിസ്ഥാനത്തിൽ ഇന്ന് കാലത്ത് വീണ്ടും വീടിന് സമീപം നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ വിറക് പുരയിൽ നിന്ന് ദുർഗന്ധം വമിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം കണക്കാക്കുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും. പിതാവ് ഗോവിന്ദൻ കിടാവ്. മാതാവ് നാരായണി അമ്മ. സഹോദരി പരേതയായ പുഷ്പ