വടകര: ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാലുപേരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് വടകരയെ ഞെട്ടിച്ച അപകടം ഉണ്ടായത് . കല്യാണ സൽക്കാരത്തിന് ബന്ധുക്കളുമായി കോഴിക്കോടേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു.കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ന്യൂമാഹിയിലെ പെരുമുണ്ടേരി കണ്ണാട്ടിൽ മീത്തൽ റോജ (55), ഒളവിലം പറമ്പത്ത് നളിനി (62),അഴിയൂർ പാറേമ്മൽ രജനി (50), മാഹി റെയിൽവെ സ്റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ ഷിഗിൻ ലാൽ (40)എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ പോലീസെത്തി ഇൻക്വസ്റ് നടപടികൾ ആരംഭിച്ചം