കാസർഗോഡ്: ചെറുവത്തൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയിൽ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.ഒരാൾ മണ്ണിൽ കുടുങ്ങിയതായും സംശയമുണ്ട്. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയിൽ ദേശീയ പാത നിർമാണ പ്രവൃത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.