കൊയിലാണ്ടി :കാവുംവട്ടത്ത് മദ്യപിച്ചെത്തിയ യുവാവ് കട അടിച്ചുപൊളിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കാവുംവട്ടത്തെ ബേക്കറി കടയായ എം.വി കോർണർ കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുപ്പിവെള്ളം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേയ്ക്ക് നയിച്ചത്.സംഭവത്തിൽ കടയിലുണ്ടായിരുന്ന ചില്ലും അലമാരയും സാധനങ്ങളും നശിപ്പിച്ച നിലയിലാണുള്ളത്. കാവുംവട്ടം സ്വദേശിയായ ഉന്മേഷ് എന്നയാളാണ് ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു.
കടയിൽ നിന്നിരുന്ന തൻ്റെ ഭാര്യയെയും തള്ളിയിട്ടെന്ന് കടയുടമ പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോസീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.