അടിവാരം :താമരശ്ശേരി ചുരത്തിൽ സന്നദ്ധ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർക്ക് യൂണിഫോം കൈമാറി. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ നിന്നും ചുരം ഗ്രീൻ ബ്രിഗേഡ് ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് യൂണിഫോമുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ അദ്ധ്യക്ഷം വഹിച്ചു. ഗഫൂർ ഒതയോത്ത് നന്ദി പറഞ്ഞു. മുപ്പതോളം ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ വളണ്ടിയേഴ്സ് സന്നിഹിതരായി