വടകര:ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മാഹി പുന്നോൽ സ്വദേശി സന്തോഷ് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് രാവിലെ 8 മണിയോടെ വീട്ടിലേക്ക് പോയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തലശേരി
സഹരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.