സുൽത്താൻബത്തേരി:
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെം ഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും 16.399 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. കോഴിക്കോട് ഒളവണ്ണ സ്വദേശി അദ്വൈത്.പി.റ്റി (27 വയസ്) ആണ് പിടിയിലായത്.
സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ.എ, സുധീഷ്.കെ.കെ, ധന്വന്ത്.കെ.ആർ, ആദിത്ത്.വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ.ബി.ആർ പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ.കെ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.