തിരുവനന്തപുരം :സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70, 120 രൂപയാണ്.
ഇന്നലെ പവന് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ വിലയിടിവും. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8765 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 7220 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.