ന്യൂഡൽഹി: സുപ്രീംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് (ബി.ആര്‍ ഗവായ്) ബുധനാഴ്ച ചുമതലയേറ്റു.
രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ബി.ആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. വഖഫ് ഭേദഗതി അടക്കം വിഷയങ്ങളിൽ ഇനി നിർണായക തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും.