സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. ജലപ്രതിസന്ധി ഭയന്ന് പാകിസ്ഥാൻ ഇന്ത്യയെ ജലം ആവശ്യപ്പെട്ട് സമീപിച്ചിരിക്കുകയാണ്.
കരാർ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയം സെക്രട്ടറിക്ക് കത്തയച്ചതായി റിപ്പോർട്ട്.
പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടി പാകിസ്ഥാനിൽ കടുത്ത ജലക്ഷാമത്തിനിടയാക്കും