മക്ക സ്വകാര്യ ഹജ് ഗ്രൂപ്പിൽ ഹജ് നിർവഹിക്കാൻ
എത്തിചേർന്ന മലയാളി വനിത തീർഥാടക ഹൃദയാഘാതം മൂലം
മക്കയിൽ അന്തരിച്ചു. പൊന്നാനി നഗരസഭ മുൻ മുസ്‌ലിം ലീഗ് വനിത കൗൺസിലർ,
തെക്കേപ്പുറം, കോട്ടത്തറ സ്വദേശി,
മാളിയേക്കൽ, അസ്‌മ മജീദ് (51) ആണ് മരിച്ചത്.
കഴിഞ്ഞ മേയ് 8 നാണ് കോഴിക്കോടു നിന്നുമുള്ള സംഘത്തിൽ മക്കയിൽ
എത്തിയത്.
ഭർത്താവ്: പൊന്നാനി നഗരസഭമുസ്ലിം ലീഗ് മുൻ കൗൺസിലറും അക്ബർ ട്രാവൽസ്, ജംഷി ഈവന്റ്സ് ഉടമയുമായ വി.പി. മജീദ്. മക്കൾ: പരേതനായ ജംഷീർ, ജസീർ തെക്കേപ്പുറം മഷ്ഹൂർ, അജ്‌മൽ: മരുമക്കൾ. സഫ്രീന, മുഫീദ, സജീന. പരേതരായ അബ്ദുല്ലകുട്ടി, ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കും.