റിയാദ്: നാട്ടിൽ പോകാനൊരുങ്ങിയ മലയാളി യുവാവ് സൗദിയിൽ ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്മേഷ് ഇടവന്‍ പുലിയചെറിയത്താണ് (45) മരിച്ചത്. അൽ ഖോബാറിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അപകടം