തിരുവമ്പാടി :മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണു വയോധികൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ അബുബക്കർ ഹാജിയാണ് (66) മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അപകടം.
പരിക്കേറ്റ ഉടൻ നാട്ടുകാരുടെയും വീട്ടുടമസ്ഥന്റയും നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.