കട്ടിപ്പാറ: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയിലേക്കിറങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞ് നസ്രത്ത് എൽ പി സ്കൂളിലെ കുട്ടികൾ. കട്ടിപ്പാറ കൃഷിഭവൻ്റെ നേതൃത്വത്തിൽ നസ്രത്ത് എൽ പി സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ടുകൊണ്ട് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്കൂൾ പി ടി എ പ്രസിഡൻ്റുമായ ഷാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് പരിസ്ഥിതി ദിന സന്ദേശം നൽകി സംസാരിച്ചു. വിഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പൂലോട് , ശ്രീ അബൂബക്കർ കുട്ടി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബേബി രവീന്ദ്രൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജിൻസി തോമസ്, സൈനബ നാസർ, മുഹമ്മദ് ഷാഹിം റ്റി പി, കാർഷിക വികസന സമിതി അംഗം സലിം പുല്ലടി, വാർഡ് മെമ്പർമാർ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. പരിസ്ഥിതി സംരക്ഷണത്തെ ക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സഹായകമായി പോസ്റ്റർ രചന, ക്വിസ് മത്സരം , നിധി തേടൽ തുടങ്ങി വിപുലമായ പരിപാടികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നസ്രത്ത് എൽ പി സ്കൂളിൽ നടത്തുകയുണ്ടായി. അധ്യാപകരായ സോണിയ ഫിലിപ്പ്, ആഷ്ന റോസ്, മശ്ഹൂദ് പി പി എന്നിവർ നേതൃത്വം നൽകി.