സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025, 10:55 a.m.

ഗാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റി. രണ്ട് ദിവസത്തിനുള്ളിൽ മൃതദേഹം ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ഇനിയും അഞ്ചുപേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നതായി ഇന്ത്യൻ കരസേന വ്യക്തമാക്കി.

ജൂൺ ഒന്നിന് ചാറ്റെനിലെ സൈനിക ക്യാമ്പിൽ മണ്ണിടിച്ചിലിൽ ഇതുവരെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും ദുരന്തബാധിത മേഖലയിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സഹായവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കനത്ത മഴയിൽ സിക്കിമിലെ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇത് മേഖലയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. തുടർന്ന് 1,600-ലധികം വിനോദസഞ്ചാരികൾ ലാചെൻ, ലാച്ചുങ് ചുങ്താങ് പട്ടണങ്ങളിൽ ദിവസങ്ങളോളം കുടുങ്ങിപ്പോയിരുന്നു. ഇവരെ പിന്നീട് സർക്കാർ രക്ഷപ്പെടുത്തി.

ഇന്ത്യൻ സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്).
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ), മംഗൻ ജില്ലാ ഭരണകൂടം എന്നിവർ ദിവസങ്ങളോളം രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും നടത്തി.

കുടുങ്ങിക്കിടന്ന എല്ലാ വിനോദസഞ്ചാരികളെയും നാട്ടുകാരെയും രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 140 ലധികം വിനോദസഞ്ചാരികളെ വ്യോമമാർഗം ഒഴിപ്പിക്കാൻ നിരവധി ഹെലികോപ്റ്ററുകൾ സജ്ജമാക്കി.


MORE LATEST NEWSES
  • വയനാട് മക്കിമലയിൽ അതീവജാ​ഗ്രത; പുഴയിൽ കനത്ത നീരൊഴുക്ക്
  • നാല്‍പത്തി അഞ്ച് വര്‍ഷത്തിന് ശേഷം കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എംഎസ്എഫ് ചെയര്‍പേഴ്സണ്‍
  • താമരശ്ശേരി മണ്ഡലം കെ എൻ എം മദ്റസ അധ്യാപക സംഗമവും, കോംപ്ലക്സ് രൂപീകരണവും
  • വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; യൂട്യൂബര്‍ ഷാലു കിങ് അറസ്റ്റിൽ.
  • കനത്ത മഴ: കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ 3 വിമാനങ്ങൾ തിരിച്ചു വിട്ടു
  • യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍; മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു
  • മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.
  • *ശക്തമായ കാറ്റ്;താമരശ്ശേരി ഭാഗത്ത് വ്യാപക നാശനഷ്ടം
  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി*
  • വാഹന പരിശോധനക്കിടെ കൊക്കയില്‍ ചാടിയ ആളെ കണ്ടെത്തി
  • അയൺ ഗുളികകൾ ഒന്നിച്ചുകഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു
  • ആദിവാസി കോളേനി റോഡ് സഞ്ചാരയോഗ്യമാക്കുക.
  • മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു.
  • മരം കടപുഴകി വീണ് സ്കൂൾ ബസും സ്കൂട്ടറും തകർന്നു
  • പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
  • നാദാപുരത്ത് വീണ്ടും മിന്നൽ ചുഴലിക്കാറ്റ് ; മരങ്ങൾ വീണ് വലിയ നാശനഷ്ടം
  • മംഗളൂരു വിദ്വേഷക്കൊല: ദേഹത്ത് അനേകം പരിക്കുകൾ, തലച്ചോറിലെ രക്തസ്രാവവും വൃക്ക തകർന്നതും മരണ കാരണമെന്ന് പോസ്റ്റ് മോർട്ടംറിപ്പോർട്ട്
  • ആശമാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു
  • രഞ്ജിത്ത് ശ്രീനിവാസൻ വധം; പത്താം പ്രതിക്കും വധശിക്ഷ
  • ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിക്ക് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
  • കോഴിക്കോട് സ്വദേശിയായ പ്രവാസി കുവൈത്തില്‍ മരിച്ചു
  • സബ് ജൂനിയർ ഫെൻസിങ് : ജില്ലയെ ഹിഷാമും നാൻസികയും നയിക്കും.
  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്
  • മരണ വാർത്ത
  • മടവൂരിലെ കഞ്ചാവ് കേസിലെ മുഖ്യ പ്രതികൾ പിടിയിൽ
  • പേരാമ്പ്രയില്‍ ഫൂട്ട്പാത്തിന്റെ കൈവരിയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു
  • റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
  • ഗോവിന്ദചാമി പിടിയിൽ; കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി
  • റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ ഇനി പിഴ വിധിക്കും
  • കാല്‍വഴുതി കൊക്കയില്‍ വീണു, വാഗമണില്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
  • സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച; വ്യാപക തിരച്ചിൽ
  • മരണ വാർത്ത
  • ചുരത്തിൽ കാർ അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്.
  • കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയത് മിഠായി കവറുകളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവുമായി; യുവാവ് അറസ്റ്റിൽ
  • ചൂണ്ടയിടുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു.
  • യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം കുഴല്‍പണ ഇടപാടിലേക്ക്.
  • ചൂരണിയിൽ നാട്ടുകാർക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന
  • പാഠം : ഒന്ന്, ജനാധിപത്യം. സ്കൂൾ പാർലമെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്ത് കൈതപ്പൊയിലിലെ വിദ്യാർത്ഥികൾ.
  • പന്തീരാങ്കാവ് കോഴിക്കോടൻ കുന്നിൽ തൂങ്ങി മരിച്ച നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു
  • പെറ്റിക്കേസുകളിൽ അഴിമതി-വനിത പൊലീസുകാരിക്കെതിരെ കേസെടുത്തു
  • പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍
  • അനുസ്മരണവും,ദുആ സദസ്സും
  • ഇന്ന് കർക്കടകവാവ്; വിപുലമായ സൗകര്യങ്ങൾ ഒരുക്കി വിവിധ വകുപ്പുകൾ
  • നഴ്സ് ആത്മഹത്യചെയ്ത സംഭവം;അമീന നേരിട്ടത് കടുത്ത പീഡനം
  • വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്ന് ലൈംഗികാതിക്രമം;യുവാവ് പിടിയിൽ