ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും

June 9, 2025, 6:51 a.m.

ജിദ്ദ: ഈ വർഷത്തെ ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഉംറ വിസകൾ അടുത്ത ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് സീസണിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് മന്ത്രാലയം നിർത്തിവെച്ചിരുന്നു.
അതേസമയം, ഈ വർഷത്തെ ഹജ് എല്ലാ തരത്തിലും സമ്പൂർണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ മേഖലകളില്‍ സേവമനുഷ്ഠിച്ച സഹപ്രവര്‍ത്തകര്‍ക്കും ഈ മഹത്തായ കര്‍മത്തിന്റെ വിജയം ഉറപ്പാക്കാന്‍ ഉത്സാഹത്തോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ച പുരുഷ, വനിതാ വളണ്ടിയര്‍മാര്‍ക്കും രാജകുമാരൻ നന്ദി അറിയിച്ചു.

നിയമ, നിര്‍ദേശങ്ങള്‍ പാലിച്ച് ഈ വിജയത്തില്‍ ഏറ്റവും മികച്ച പങ്കാളികളായ അല്ലാഹുവിന്റെ അതിഥികള്‍ക്കും എന്റെ ആത്മാര്‍ഥമായ നന്ദിയെന്ന് രാജകുമാരൻ പറഞ്ഞു. അടുത്ത വര്‍ഷത്തെ ഹജ് സീസണിനുള്ള ആസൂത്രണവും ക്രമീകരണങ്ങളും ഉടന്‍ ആരംഭിക്കും. സൗദി ഭരണാധികാരികളും സര്‍ക്കാരും ജനങ്ങളും പുണ്യസ്ഥലങ്ങളെയും സന്ദര്‍ശകരെയും സേവിക്കുന്നതില്‍ അഭിമാനിക്കുന്ന കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
ജംറകളില്‍ കല്ലേറ് കര്‍മം നടത്തി 80 ശതമാനം ഹജ് തീര്‍ഥാടകരും ഇന്ന് മിനാ വിട്ടു. ശേഷിക്കുന്നവര്‍ നാളെ കൂടി കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോട് വിടപറയും. ഇത്തവണത്തെ ഹജിന് യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറ്റമറ്റ ക്രമീകരണങ്ങളും പഴുതടച്ച സുരക്ഷയും നിയമ ലംഘകരെ കര്‍ശനമായി തടഞ്ഞതും ശക്തമായ ബോധവല്‍ക്കരണവും വിജയകരമായ ഹജിന് സഹായിച്ചു.


MORE LATEST NEWSES
  • വാഹന ബാഹുല്യം; കൊടുവള്ളിയിൽ ഗതാഗത തടസ്സം നേരിടുന്നു
  • മഞ്ചേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു
  • ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
  • കപ്പൽ അപകടം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
  • ശ്രീചിത്രയില്‍ സര്‍ജറി മുടങ്ങിയ സംഭവം,യൂത്ത്കോണ്‍ഗ്രസ് പ്രതിശേധിച്ചു
  • കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം.
  • പ്ലസ് വൺ, വി എച്ച് എസ് ഇ രണ്ടാം അലോട്മെന്റ് ഇന്ന്
  • പിതാവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ; പോസ്റ്റ്മോർട്ടം ആരംഭിച്ചു
  • വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്
  • കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
  • ഉള്ളേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
  • വയനാട്ടിൽ അലർജി വ്യാപിക്കുന്നതായി പരാതി
  • ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു
  • പെരുന്നാൾ സമ്മാനം വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
  • വെള്ളച്ചാട്ടത്തില്‍ കാൽതെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
  • തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: എട്ട്‌ പഞ്ചായത്തുകളിൽ സാഹസിക, കായിക, വിനോദ മത്സരങ്ങൾ
  • മരണ വാർത്ത
  • താമരശ്ശേരി ചുരത്തിലെ വള്ളികളും ശികരങ്ങളും വെട്ടിമാറ്റി ചുരം ഗ്രീൻ ബ്രിഗേഡ്
  • കണ്ണൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു
  • പെൺകുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ.
  • പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു.
  • തൊഴിലാളിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
  • ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു
  • യുവതി വീടിനകത്ത് മരിച്ചനിലയിൽ
  • വിരണ്ടോടിയ പോത്തിന് നേരെ വനം വകുപ്പ് ഉതിർത്ത പെല്ലറ്റുകൾ കൊണ്ട് നാട്ടുകാർക്ക് പരിക്ക്
  • ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും.
  • ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ ഫിസിയോതെറാപിസ്റ്റിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് പരാതിക്കാരി.
  • ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
  • കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
  • സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി
  • പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
  • കോഴിക്കോട് തീപിടിത്തം; ആക്രി ഗോഡൗണില്‍ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
  • മരണ വാർത്ത
  • വിവാഹ തട്ടിപ്പ്: രേഷ്മ ഏഴാം വിവാഹത്തിനിടെ പിടിയിൽ
  • ബിന്ദു നിരവധി കേസുകളില്‍ പ്രതി; സെക്സ് റാക്കറ്റ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
  • രണ്ടാഴ്ചക്കിടെ സഹോദരന്‍മാരുടെ ആത്മഹത്യ; ആദിവാസി ഊരിലെ യുവാക്കളുടെ മരണത്തില്‍ ദുരൂഹത
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം: എ വിജയരാഘവന്റെ വാഹനം തടഞ്ഞു
  • ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ
  • മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു.
  • തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം.
  • ഇന്ന് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം
  • റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
  • മരണ വാർത്ത
  • ബസ്സിൽ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ പിടികൂടി.
  • ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിൻ്റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു.
  • മോഷ്ട‌ിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാൾ പോലീസ് പിടിയിൽ.
  • ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം