കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തെ നഴ്സറി പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. കുഞ്ഞുമുഖങ്ങളിൽ നിറപുഞ്ചിരിയും തലയിൽ വർണ്ണത്തൊപ്പിയും കയ്യിൽ നക്ഷത്രങ്ങളുമായി എത്തിയ കുഞ്ഞു കുരുന്നുകളെ ആഘോഷപൂർവ്വം വരവേറ്റ് നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ . പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് സ്വാഗതം ആശംസിച്ചു.
വിദ്യാഭ്യാസ കാലഘട്ടത്തിന്റെ ആരംഭം ഐശ്വര്യപൂർണ്ണമാകട്ടെ എന്ന് സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തുകയും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. യു പി സ്കൂൾ പ്രധാനാധ്യാപിക സി. ബ്ലെസി , എം പി ടി എ പ്രസിഡൻ്റ് നീതു ജോസഫ്, യു കെ ജി അധ്യാപിക സി . അലിൻ മരിയ, സ്റ്റാഫ് സെക്രട്ടറി ഷിൽജ എം. ആർ എന്നിവർ പുതുതാരകങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. എൽ കെജി അധ്യാപിക നേഹ ടീച്ചർ പരിപാടിക്ക് നന്ദി അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ മരിയ ജോസ്, ബിന്ദു കെ എസ് , ദിൻഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.