തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ഭര്‍ത്താവിനൊപ്പം ബെെക്കില്‍ സഞ്ചരിക്കവെ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് ചികില്‍സയിലായിരുന്ന ബെെക്ക് യാത്രക്കാരി മരണപ്പെട്ടു. ലോകമലേശ്വരം വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.