കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇലക്ട്രിക്കല്‍ സൂപ്പർവൈസറായ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്ബന്‍ തൊട്ടി സ്വദേശി ജോസ് മാത്യു (42) ആണ് മംഗഫിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.
കോണ്സ്റ്റിലക് എന്‍ജിനീയറിങ് കമ്ബനിയില്‍ ഇലക്ട്രിക്കല്‍ സൂപരൈസറായി ജോലി ചെയ്യുകയായിരുന്നു ജോസ് മാത്യു.
കുടുംബമൊന്നിച്ച് കുവൈത്തില്‍ ആണ് താമസം. ഭാര്യ കുവൈത്തില്‍ തന്നെ നഴ്സായി ജോലി ചെയ്തുവരികയാണ്. മൃതദേഹം മംഗഫിലുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജൂൺ 16 തിങ്കളാഴ്ച കണ്ണൂർ ചെമ്ബൻതൊട്ടിയിലെ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.