ഈങ്ങാപ്പുഴ: പുതുപ്പാടിയിൽ പ്രവർത്തിച്ചുവരുന്ന ജനത ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് അത്യാധുനിക ചികിത്സ സംവിധാനങ്ങളോടെ കെഎംസിടി മെഡിക്കൽ സെൻറർ പുതുപ്പാടിയിൽ പ്രവർത്തനമാരംഭിച്ചു. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. സജാദ് എം.ബി അധ്യക്ഷനായി. പുതുതായി സംവിധാനിച്ച ലബോറട്ടറി പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫും എക്സ്-റേ യൂണിറ്റ് കെഎംസിടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. റമീസ് പിഎം എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.
ഷാഫി വളഞ്ഞപാറ, ....എം.ഈ ജലീൽ, കെ.പി സുനീർ, മോളി ആന്റോ, ഡെന്നി വർഗീസ്, ഗഫൂർ അമ്പുഡു, ആയിഷ ബീവി, കെഎംസിടി അഡ്മിനിസ്ട്രേറ്റർ ഡോ. സുജാത, മാർക്കറ്റിംഗ് മാനേജർ നവീൻ കുര്യൻ, സാദിഖ് പാറചോട്ടിൽ, ആഷിഫ്എന്നിവർ പങ്കെടുത്തു.