ബത്തേരി:യുവാവിനെ മാരകായുധംകൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
ലഹരി കേസുകളിലടക്കം നിരവധികേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്
ബത്തേരി പള്ളിക്കണ്ടി ചെരിവ്പുരയിടത്തിൽ വീട്ടിൽ, അമാൻ റോഷനെ(25)യാണ് ബത്തേരി പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.