വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

June 15, 2025, 9:09 a.m.

കൽപ്പറ്റ: വ്യാജ ട്രേഡിങ് വഴി ലാഭം വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. ഒഡിഷ സത്യഭാമപ്പൂർ ഗോതഗ്രാം സ്വദേശിയായ സുശീൽ കുമാർ ഫാരിഡ(31)യെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച പിടികൂടിയത്. ടെലഗ്രാം വഴി സിനിമകളുടെ റിവ്യൂ നൽകി വരുമാനം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഒഡിഷ സ്വദേശി വലയിലായത്. 2024 മാർച്ച്‌ മാസത്തിലാണ് പരാതിക്കാരിയെ ടെലെഗ്രാം വഴി ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി ഇയാൾ പണം തട്ടിയെടുത്തത്.

തട്ടിപ്പാണ് എന്ന് മനസ്സിലാക്കിയ പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സൈബർ പൊലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിൽ ചെന്നൈ സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരുകൻ എന്നയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒഡിഷക്കാരനായ സുശീൽ കുമാർ ചെന്നൈയിലെത്തി വ്യാജ കമ്പനിയുടെ പേരിൽ ചെറിയ തുകകൾ നൽകി ബാങ്ക് അക്കൌണ്ടുകൾ വാങ്ങി അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ മാറ്റിയും തട്ടിപ്പ് നടത്തിയതെന്ന സൂചന ലഭിച്ചത്.

തുടർന്ന് ഇയാൾ ഒഡീഷക്ക് തിരികെ പോയതായി മനസ്സിലാക്കിയ പൊലീസ് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു. ഇയാൾ വീണ്ടും മുംബൈയിൽ എത്തിയതായി മനസ്സിലാക്കി കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെത്തി ആഡംബര ഫ്ലാറ്റുകൾ നിറഞ്ഞ റോയൽ പാം എസ്റ്റേറ്റ് എന്ന സ്ഥലത്ത് ഓ.ഡി 05എ എ 7999 നമ്പർ ആഡംബര കാറിൽ യാത്ര ചെയ്യവേയാണ് പ്രതി പിടിലായത്. കാറും കാറിലുണ്ടായിരുന്ന നാല് ഫോണുകൾ, സിം കാർഡുകൾ, അക്കൗണ്ട് ബുക്കുകൾ, ചെക്ക് ബുക്കുകൾ, എ.ടി.എം കാർഡുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മുംബൈയിൽ മോഡലിംഗ് നടത്തി വരുന്ന പ്രതി ആഡംബര ജീവിതത്തിന് വേണ്ടിയാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ചിലവഴിച്ചിരുന്നത്.


MORE LATEST NEWSES
  • ട്രോളി ബാ​ഗിൽ കടത്തിയ 37 കിലോ കഞ്ചാവുമായി യുവതികൾ പിടിയിൽ
  • ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം.
  • മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
  • എടരിക്കോട് കാർ അപകടത്തിൽ പരിക്കേറ്റ യുവതി മരണപ്പെട്ടു
  • അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സന്ദേശിനിയും
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച കൊടുവള്ളി സ്വദേശി അറസ്റ്റിൽ
  • വയോധികനെ പുഴയിൽ കാണാതായി.
  • തെച്ചിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിസാനിൽ മരണപ്പെട്ടു
  • കാണാതായ വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം.
  • ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
  • സ്വർണം കവർന്ന കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ.
  • ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഹെലികോപ്റ്റർ അപകടം.; ഏഴ് മരണം
  • കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.
  • സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ.
  • കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ ‌ സ്ത്രീകളെ എത്തിച്ചുകൊടുത്തതിൽ പോലീസിന് പങ്കെന്ന് കണ്ടെത്തൽ.
  • മെഡിക്കൽ കോളേജിൽ എൻഎജെആർ നിയമന ഉത്തരവായി
  • മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
  • ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • കനത്ത മഴയിൽ മാങ്കാവിൽ പഴയ കെട്ടിടം തകർന്ന് വീണു
  • കനത്ത മഴയിൽ മാങ്കാവിൽ പഴയ കെട്ടിടം തകർന്ന് വീണു
  • യുവാവിനെ മാരകായുധംകൊണ്ട് പരിക്കേൽപ്പിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
  • മഴ തുടരുന്നു.കോഴിക്കോട് ജില്ലയിൽ ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട്
  • ലോക ക്രിക്കറ്റില്‍ പുതുചരിത്രം;ഓസിസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍*
  • പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ
  • ആധുനിക ചികിത്സ സംവിധാനത്തോടെ കെഎംസിടി മെഡിക്കൽ സെൻറർ പുതുപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു .
  • സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തിയ സംഭവം; ലാബിന്റെ ബോര്‍ഡ് അടിച്ച് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍
  • മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു.
  • സീതയുടെ മരണം കൊലപാതകം;ഭർത്താവ് കസ്റ്റഡിയിൽ
  • പൊതുസ്ഥലത്ത് മാലിന്യം തളളുന്നവരെ പറ്റി വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി
  • അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ; 32 പേർ ചികിത്സയിൽ
  • നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
  • റാഫ്: വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
  • വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിൽ
  • വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
  • കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
  • കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി
  • കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
  • പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആക്കും
  • ഇറാന്റെ തിരിച്ചടി:ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു നാടുവിട്ടതായി സൂചന
  • മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും.
  • സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
  • നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്
  • ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍; ഇസ്രയേല്‍ നിരവധി പേര്‍ക്ക് പരുക്ക്
  • എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
  • താമരശ്ശേരി ചുരം റോഡ്: വളവുകൾ വീതി കൂട്ടൽ വെെകുന്നു
  • ഹണി ട്രാപ്പിലൂടെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്ന യുവാവും യുവതിയും അറസ്റ്റിൽ