ആലപ്പുഴ: പുന്നമടയിൽ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് പിറന്നാൾദിനത്തിൽ യുവാവിന് ദാരുണാന്ത്യം. കുട്ടിച്ചിറ തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി(31)യാണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണ് വളവിൽ നിയന്ത്രണംവിട്ട കാർ വാടക്കനാലിലേക്ക് വീണ് മുങ്ങിയത്.ഞായറാഴ്‌ച പുലർച്ചേ രണ്ടോടെ ആയിരുന്നു അപകടം. ബിജോയിയെ കൂടാതെ തത്തംപള്ളി സ്വദേശികളായ മറ്റ് രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു. കനാലിലേക്ക് കാർ വീണതിന് പിന്നാലെ അവർ രണ്ടുപേരും നീന്തി രക്ഷപ്പെട്ടു.
കാറിൽക്കുടുങ്ങിയ ബിജോയിയെ ആലപ്പുഴ യൂണിറ്റിലെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഞായറാഴ്‌ച ബിജോയിയുടെ ജന്മദിനമായിരുന്നു.
ആന്റണിയാണ് ബിജോയിയുടെ അച്ഛൻ.
അമ്മ: പുഷ്പ. സഹോദരൻ ഗൾഫിലാണ്.