തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്. കോൺട്രാക്ടറാണ് മരിച്ച സതീശ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.