പാലക്കാട്- അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ പാലക്കാടിന്റെ മരുമകൾ ശ്രദ്ധ ധവാൻ (45) എന്ന എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റന്റൻഡും ഉൾപ്പെട്ടതായി അവരുടെ ഭർത്താവ് സി. കെ. രാജേഷിന്റെ പിതാവ് കെ. നാരായണൻ സ്ഥിരീകരിച്ചു. 12 വിമാനജീവനക്കാരിൽ ശ്രദ്ധ ധവാനുമുണ്ടായിരുന്നു. ശ്രദ്ധയുടെ ഭർത്താവ് സി. കെ രാജേഷും എയർ ഇന്ത്യയിൽ ജീവനക്കാരനാണ്. ഇരുവരും മുംബൈ ബാന്ദ്രയിലായിരുന്നു താമസം. വിവരം അറിയുന്ന സമയത്ത് കെ.നാരായണനും ഭാര്യ ശോഭനയും ഓസ്ട്രേലിയയിൽ ആയിരുന്നു.