ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പാലസ് വാർഡ് കൊട്ടാരചിറയിൽ ജോസഫ്-ഷിജി ദമ്പതികളുടെ മകൻ ഡോൺ തോമസ് ജോസഫ് (15) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ഒന്നിച്ച് ബീച്ചിൽ ഇറങ്ങിയപ്പോൾ ഡോൺ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
ശക്തമായ മഴയും കടൽക്ഷോഭവും കാരണം തിരച്ചിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ മൃതദേഹം പുറക്കാടുനിന്നും കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ട നടപടികൾക്കായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആലപ്പുഴ തത്തംപള്ളി സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സ്‌കുളിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷം രാവിലെ 10.30ന് പഴവങ്ങാടി മാർസ്ലീവ ഫെറോന പള്ളിയിൽ സംസ്ക്കാരം നടക്കും.