ചുരം എട്ടാം വളവിലും ഒമ്പതാം വളവിനും ഇടയിലായി യാത്രക്കാർക്ക് ഭീഷണി ആവുന്ന രീതിയിൽ നിൽക്കുന്ന മരം നാളെ മുറിച്ചു മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 9 മണിക്ക് ശേഷമാണ് മരം മുറിച്ചുമാറ്റൽ നടപടികൾ ആരംഭിക്കുക അതിൻ്റെ ഭാഗമായിട്ട് രണ്ടു മൂന്നു മണിക്കൂർ ചുരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവും,
നിലവിലെ അവസ്ഥയിൽ മരം കടപുഴകി വീഴുന്ന സാഹചര്യം ഇല്ലെന്നും,ചുരത്തിൽ മഴ ശക്തമായി പെയ്യുന്ന സാഹചര്യമായതിനാലാണ് മരം മുറിച്ചു മാറ്റുന്നതെന്നും അധികൃതർ അറിയിച്ചു.
ഫയർഫോഴ്സ്,ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്,ഹൈവേ പോലീസ്,അടിവാരം ഔട്ട്ഫോഴ്സ് പോലീസ് ഓഫീസർമാർ,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു