കണ്ണൂർ: ബാവലി പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്നും കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.