കൊയിലാണ്ടി: വാഷിംഗ് മെഷീനു തീപിടിച്ചു.
പൂക്കാട് സ്തുതി ഹൗസിൽ അഷറഫിൻ്റെ വീട്ടിലെ മുകൾ നിലയിലെ മുറിയിലെ വാഷിംഗ് മെഷീന് ആണ് തീപിടിച്ചത്.ഇന്നലെ രാത്രി 10.30 യോടെയാണ് സംഭവം.
വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനഡി സി പി എക്സ്‌സിറ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുകയും മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുകയും ചെയ്‌തു.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
എ എസ് ടി ഒ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ ബി കെ അനൂപ്, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ കെ എൻ രതീഷ്, ടി കെ ഇർഷാദ്, നവീൻ, കെ ഷാജു, ഹോം ഗാർഡ് ഷൈജു, പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.