പയമ്പ്ര:പയമ്പ്ര അരുണോദയം വായനശാല &ലൈബ്രറി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനം, ലൈബ്രറി കൗൺസിൽ മേഖലാസമിതി കൺവീനർ കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം ശശികല പുനപ്പോത്തിൽ മുഖ്യാതിഥി ആയി. കെ. സി. ഭാസ്കരൻ മാസ്റ്റർ, മാധവൻ പയമ്പ്ര, ഷൈജ സുജീഷ്, സുനജനിഷാദ്, എന്നിവർ സംസാരിച്ചു. പി. ശ്രീനിവാസൻ നായർ സ്വാഗതവും അനിഷ സുധേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വായന ശാലയിൽ നടന്ന പഴഞ്ചൊല്ല് കേളിയിൽ നിരവധി പേർ പങ്കെടുത്തു.