ചമൽ: വായന ദിനത്തിൽ,
പുസ്തകക്കൂട്ടുകാരെ ചേർത്തുപിടിച്ച് ഇനി കൈവിടില്ലെന്ന് ശപഥം ചെയ്ത് ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിലെ വായനക്കൂട്ടം, വായനദിനം വേറിട്ട അനുഭവമാക്കി. വായനയുടെ സന്ദേശം പകർന്ന് സ്‌ക്വാഡ് പ്രവർത്തനവും സംഘടിപ്പിച്ചു. സാഹിത്യ മഹാരഥന്മാരുടെ
ഫോട്ടോ പ്രദർശനവും നടന്നു. വിദ്യാരംഗം കോഡിനേറ്റർ
ആതിര നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, ശ്രീജ എം നായർ, അബ്ദുറഹ്മാൻ ടി കെ, ഷംല പി എച്ച്. സംസാരിച്ചു.