കട്ടിപ്പാറ: അഞ്ച് പതിറ്റാണ്ടായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിജ്ഞാന കേന്ദ്രമായി നിലകൊള്ളുന്ന നിർമ്മല യു.പി. സ്കൂൾ അതിന്റെ സുവർണ്ണ ജൂബിലിയുടെ നിറവിലാണ്. നീണ്ട അൻപതു വർഷം കൊണ്ട് അനേകായിരം പൗരന്മാരെ രൂപപ്പെടുത്തുവാനും അറിവ് പകർന്നു കൊടുക്കുവാനും ഈ സ്ഥാപനത്തിന് സാധിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ്ണ ജൂബിലി ലോഗോ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ശ്രീ: അനിൽ ജോർജ് അധ്യക്ഷനായ ചടങ്ങിൽപ്രസിഡന്റ് ശ്രീ : പ്രേംജി ജെയിംസ് സുവർണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. , കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ : അഷറഫ് പൂലോട്, , പിടിഎ പ്രസിഡന്റ് ശ്രീ : ഹാസിഫ് പി എം, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ: നൂറുദ്ദിൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ എൽഎസ്എസ്, യു എസ് എസ്, സംസ്കൃത സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. കാര്യപരിപാടികൾക്ക് പ്രധാന അധ്യാപിക ശ്രീമതി: ജിസ്ന ജോസ് സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വതി ചടങ്ങിന് നന്ദി അർപ്പിച്ചു.