പുതുപ്പാടി: മൈലള്ളാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാ വാരാചരണ ആഘോഷങ്ങൾക്ക് തുടക്കമായി. വായനാദിനത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വായനാവാരാചരണ ആഘോഷങ്ങളുടെ ഉദ്ഘാടനം മലയാള മനോരമ അസ്സിസ്റ്റന്റ് എഡിറ്റർ ശ്രീ ജോസഫ് പുന്നവേലി നിർവഹിച്ചു.
വായന ഒരു അനുഭവമാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാദർ വിൻസന്റ് ഏഴാനിക്കാട്ട് അധ്യക്ഷത വഹിച്ചു. കൈതപ്പൊയിൽ ലിസ്സാ കോളേജ് എൻ എസ് എസ് യൂണിറ്റ് മൈലള്ളാംപാറ സെന്റ് ജോസഫ്സ് സ്കൂളിന് നൽകിയ ലൈബ്രറി പുസ്തകങ്ങളുടെ സമർപ്പണം ചടങ്ങിൽ വച്ച് ലിസ്സ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ശിൽപ . വി നിർവഹിച്ചു.
വായനാ വാരാചരണത്തോടനുബന്ധിച്ച് വരുന്ന ഒരാഴ്ചക്കാലം വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥിക്ക് വേണ്ടി കഥാരചന, കവിതാ രചന. വായന മത്സരം, ക്വിസ് മത്സരം, പുസ്തകം പരിചയപ്പെടുത്തൽ തുടങ്ങി വിവിധ ഇനങ്ങളിൽ മത്സരങ്ങളും നടക്കും. ഉദ്ഘാടന ചടങ്ങിൽ പി.റ്റി.എ പ്രസിസണ്ട്ശ്രീ അഷ്റഫ് കെ റ്റി, എം പി റ്റി എ പ്രസിഡണ്ട് ശ്രീമതി സുഹ്റാബി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ.രാജേഷ് ചാക്കോ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.ബിന്നു റോസ് ജെയിംസ് നന്ദിയും പറഞ്ഞു.