നരിക്കുനി: മടവൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പെട്ട അരങ്കിൽ താഴത്ത് വീശിയടിച്ച മിന്നൽ ചുഴലിയിൽ മരങ്ങൾ വീണ് വീടുകൾക്കും കൃഷിക്കും വ്യാപകമായ നാശമുണ്ടായ സാഹചര്യത്തിൽ ദുരിതത്തിൽ അകപ്പെട്ട പ്രദേശവാസികൾക്ക് അടിയന്തിര സഹായമെത്തിക്കണമെന്നും നാശം സംഭവിച്ച വീടുകൾ പുനർനിർമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മടവൂർ മണ്ഡലം കർഷക കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ .എ ആധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് യു.കെ മുഹമ്മദ് അബ്ദുറഹിമാൻ യോഗം ഉദ്ഘാടനം ചെയ്തു .അബ്ദുൽ അസീസ് എം, വേദാംബിക .പി, സതീഷ് കുമാർ ടി, ശൈലജ.കെ, രാജൻ കുന്നത്ത്, കെ.സന്തോഷ് കുമാർ, പ്രഭാകരൻ എരവന്നൂർ,, പ്രഭാകരൻ മുട്ടാഞ്ചേരി, എന്നിവർ സംസാരിച്ചു. ജനാർദനൽ കൈതോട സ്വാഗതവും വി മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി -