കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് സൗജന്യമായി സ്‌കൂൾ കിറ്റ് നൽകി. വൃക്ഷത്തൈയും
സ്നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രവും വിതരണം ചെയ്തു.
ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ചൈതന്യയോഗ സെൻ്റർ അധ്യാപകരായ പ്രബിത മനോജ്, കെ.ദീപ,
സദയം രക്ഷാധികാരി പ്രമീള നായർ , വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്ദമംഗലം, ജന.സെക്രട്ടറി എം.കെ. ഉദയകുമാർ, ജനറൽ കൺവീനർ
പി.ശിവപ്രസാദ്,
സി.വി. ഗോപാലകൃഷ്ണൻ,
ട്രഷറർ സീനാഭായ് ടീച്ചർ എന്നിവർ പ്രസംഗിച്ചു.