കട്ടിപ്പാറ:വായനാവാരാഘോഷത്തിൻ്റെ ഭാഗമായി കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി സന്ദർശിച്ച് മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിലെ കുരുന്നുകൾ. ഗ്രന്ഥശാല സന്ദർശിച്ചും പുസ്തക പ്രദർശനം കണ്ടും പുസ്തകങ്ങളോട് കൂട്ടുകൂടിയും വായനയുടെ മായാലോകത്തേക്ക് യാത്ര ചെയ്ത് പുത്തനറിവുകൾ സമ്പാദിക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് നസ്രത്തിൻ്റെ കുഞ്ഞുമിടുക്കർ. കട്ടിപ്പാറ നെഹ്റു മെമ്മോറിയൽ ലൈബ്രേറിയൻ ശ്രീ സുനിൽ നെടുങ്ങാട്ട് കുഞ്ഞുങ്ങൾക്കായി പുസ്തകങ്ങൾ പരിചയപ്പെടുത്തി.ചിത്രകഥാപുസ്തകങ്ങൾ, കവിതകൾ, യാത്രാവിവരണങ്ങൾ, ലേഖനങ്ങൾ, നോവലുകൾ തുടങ്ങി പല തരത്തിലുള്ള പുസ്തകങ്ങളെ പരിചയപ്പെട്ടും മനസിലാക്കിയും പുത്തനറിവുകൾ ശേഖരിച്ചും വായനയുടെ മാധുര്യം നുകർന്നുകൊണ്ട് വായനാവാരഘോഷങ്ങൾ നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കലിൽ തുടർന്നു കൊണ്ടിരിക്കുന്നു.