തിരുവമ്പാടി: ശക്തമായ കാറ്റിൽ സ്കൂൾ കെട്ടടത്തിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി പൊന്നാങ്കയം എസ്.എൻ.എയുപി സ്‌കൂളിലെ രണ്ട് ക്ലാസ് മുറികൾക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേൽക്കൂര തകർന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾ സ്‌കൂളിൽ എത്തുന്നതിന് മുൻപായതിനാൽ വൻ ദുരന്തം ഒഴിവായി.
യു.കെ.ജി-എൽ.കെ.ജി ക്ലാസ് മുറികൾക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. അയൽക്കാരന്റെ വീട്ടിലെ തെങ്ങാണിത്. സുരക്ഷ മുൻ നിർത്തി തെങ്ങ് മുറിച്ച് മാറ്റണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മുറിച്ച് മാറ്റാൻ സ്ഥലമുടമ തയ്യാറായിരുന്നില്ല.