.
താമരശ്ശേരി: താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദിനെയാണ് (17) വീടിന് സമീപം മരിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.