ചമൽ: കുഞ്ഞുങ്ങൾക്ക് നടന്നു നീങ്ങാനുള്ള വഴിവെട്ടുന്നതിൽ മുഖ്യപങ്ക് മാതാക്കൾക്കു തന്നെയെന്ന് വഴിയാഴം ശില്പശാല അഭിപ്രായപ്പെട്ടു.
ചമൽ ഗവണ്മെന്റ് എൽ പി സ്കൂളിലാണ് *വഴിയാഴം* പേരെന്റ്റിംഗ് വർക്ക് ഷോപ്പ് നടന്നത്.ഇളം മനസ്സിൽ അമ്മ പകരുന്ന പാഠങ്ങൾ കുഞ്ഞിനെ സഹൃദയനാക്കും.
അറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ( റിട്ടേഡ് ) വിക്രമൻ ശില്പശാല നയിച്ചു.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് അധ്യക്ഷനായി. എംപിടിഎ ചെയർപേഴ്സൺ ഷബ്‌ന, വിനിഷ രതീഷ്, അബ്ദുറഹ്മാൻ.ടി.കെ,
ഷംല.പി എച്ച്,ഗിരിജാക്ഷൻ സംബന്ധിച്ചു.