നരിക്കുനി : കാർഷിക പദ്ധതികൾക്ക് അനുവദിക്കുന്ന തുകകൾ വക മാറ്റി ചെലവഴിക്കുന്നതിനു പകരം കർഷകർക്ക് തന്നെ ലഭ്യമാക്കുന്നതിനായി പദ്ധതികൾ സുതാര്യമാക്കണമെന്ന് കർഷക കോൺഗ്രസ് നരി ക്കുനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊട്ടാഷ് ഉൾപ്പടെയുള്ള രാസവളങ്ങളുടെ ലഭ്യത കുറവും വിലവർധനയും കർഷകരുടെ നട്ടെല്ലൊടിക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം പ്രസിഡണ്ട് ജബ്ബാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ കമറുദ്ദീൻ അടിവാരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നമ്പൂതിരി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷരീഫ് വെളിമണ്ണ ഷാഫി ആരാമ്പ്രം ബഷീർ മാസ്റ്റർ ഹരിദാസൻ പി. കെ, പി വേലായുധൻ, പി സുരേന്ദ്രൻ, ശശി പുളിക്കൽ , ബാബു ടി പി, സൗരജ് പൊയിൽ , എം എ സജിത്ത്, അരുൺ ചാലിയക്കര,
പ്രകാശൻ,എന്നിവർ സംസാരിച്ചു ബാബുരാജ് p സ്വാഗതവും നിഷാദ് RK നന്ദിയും പറഞ്ഞു