നൂറ്റാണ്ടിന്റെ ചരിത്രനിയോഗമായി സമസ്ത; കേരളീയ മുസ്‌ലിം സമുദായത്തിന്റെ നാഡിമിടിപ്പ് അറിഞ്ഞ പ്രസ്ഥാനത്തിന് ഇന്ന് 99 വയസ്സ്

June 26, 2025, 9:02 a.m.

മലപ്പുറം: ഇസ് ലാമിക പ്രബോധനത്തിന്റെ  പൈതൃകവഴികളില്‍  99 ആണ്ട് പൂര്‍ത്തിയാക്കി സമസ്ത ഇനി ശതാബ്ദിയിലേക്ക്. കേരളാ മുസ് ലിംകളുടെ മതപരമായ പുരോഗതിക്ക് ശക്തിപകര്‍ന്ന പണ്ഡിത പ്രസ്ഥാനമായ  സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമാ  1926 ജൂണ്‍ 26നാണ് രൂപീകരിച്ചത്. ഇസ് ലാമിക വിശ്വാസ,ആചാര,അനുഷ്ഠാന മാര്‍ഗത്തെ പാരമ്പര്യരീതിയില്‍ സമൂഹത്തിന് പ്രബോധനം ചെയ്യുന്ന സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശവഴിയില്‍ ചരിത്രദൗത്യമാണ് സമസ്ത നിര്‍വഹിക്കുന്നത്. ഇസ് ലാമിക സംസ്‌കാരത്തിന്റെ തനതുരീതിയില്‍ കേരളീയ മുസ് ലിംകളുടെ ഓരോ പുരോഗതിയേയും അടിസ്ഥാനപ്പെടുത്തിയാണ് സമസ്തയുടെ സംഘടനാ രീതി.

മദ്‌റസാ പ്രസ്ഥാനം, മഹല്ല് സംവിധാനം, മത-ഭൗതിക ഉന്നത വിദ്യാഭ്യാസം, സാമുദായിക പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍, മുസ് ലിം അവകാശ സംരക്ഷണം, മാനവ സൗഹാർദം, രാഷ്ട്രപുരോഗതി തുടങ്ങി വിവിധ മേഖലകളിലൂന്നിയാണ് സമസ്തയും അതിന്റെ പോഷകഘടകങ്ങളുടെയും പ്രവര്‍ത്തനം. 

മത വിദ്യാഭ്യാസ രംഗത്ത് സമസ്തക്ക് കീഴില്‍ രൂപം നല്‍കിയ സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  മദ്‌റസാ പ്രസ്ഥാനത്തിലൂടെ ലോകതലത്തില്‍ ചരിത്രദൗത്യമാണ് നിറവേറ്റിയത്.

ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും ആറ് വിദേശ രാഷ്ട്രങ്ങളിലുമായി 10,998 മദ്‌റസകള്‍ ബോര്‍ഡിന് കീഴിലുണ്ട്. ഉന്നത മതപഠനത്തിന് സമസ്തക്ക് കീഴില്‍ ജാമിഅ നൂരിയ്യ അറബിയ്യ, വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ ഓണ്‍ലൈന്‍ മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് ഇ-ലേണിങ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ (എസ്.എന്‍.ഇ.സി), കോഡിനേഷന്‍ ഓഫ് സമസ്ത വിമണ്‍സ് കോളജസ് (ഫാളില,ഫളീല),അല്‍ബിര്‍ സ്‌കൂള്‍സ്, അസോസിഷേയന്‍ ഓഫ് സമസ്ത മൈനോരിറ്റി എജ്യുക്കേഷന്‍(അസ്മി) തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. എസ്.വൈ.എസ്, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരളാ ജംഇയ്യതുല്‍ മുഅല്ലിമീന്‍,മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, ജംഇയ്യതുല്‍ മുദരിസീന്‍, ജംഇയ്യതുല്‍ ഖുത്വബാഅ്, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യതുല്‍ മുഫത്തിശീന്‍, എസ്.ഐ.സി, എസ്.ഇ.എ, സമസ്ത പ്രവാസി സെല്‍, സമസ്ത ലീഗല്‍ സെല്‍, എസ്.കെ.എസ്.ബി.വി  തുടങ്ങിയ ഘടകങ്ങളും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ശതാബ്ദി ആഘോഷ സമ്മേളനം 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോട് കുണിയയില്‍ വച്ചാണ് നടക്കുന്നത്.  സ്ഥാപകദിനമായ ഇന്ന് സംസ്ഥാനത്തിനകത്തും പുറത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പരിപാടികളുടെ തുടക്കം കുറിച്ച്  കോഴിക്കോട് വരക്കല്‍ മഖാം അങ്കണത്തിൽ ഇന്ന് രാവിലെ 11ന്  പതാക ഉയര്‍ത്തും. സ്ഥാപക പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് മഖാം അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ സ്ഥാപകദിന സംഗമം  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, കോട്ടുമല എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങള്‍, പാണക്കാട്  അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ഗള്‍ഫ് സംഘടന നേതാക്കള്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.

സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഉപഹാരമായി പ്രസിദ്ധീകരിക്കുന്ന നൂറ് പുസ്തകങ്ങളില്‍ 10 പുസ്തകങ്ങളുടെ പ്രകാശനവും നൂറാം വാര്‍ഷിക പ്രചാരണ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.


MORE LATEST NEWSES
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
  • മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മധ്യവയസ്കനെ കാണാതായി
  • ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വർഷത്തിനു ശേഷം പിടിയിൽ
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു.
  • മരണ വാർത്ത
  • മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു.
  • നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • കാർഷിക വായ്പ പദ്ധതികൾ സുതാര്യമാക്കണംകർഷക കോൺഗ്രസ്
  • വായനശാല സന്ദർശിച്ചു
  • വയനാട്ടിൽ ശക്തമായ മഴ തുടരുന്നു, കല്ലൂർ പുഴ കരകവിഞ്ഞു, ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി
  • ദ്രാവകം മുഖത്ത് പുരട്ടി പാതി മയക്കി ലൈംഗിക പീഡനം; സിദ്ധൻ പിടിയില്‍
  • മസാജിന്റെ രീതിയ്ക്കനുസരിച്ച് റേറ്റ് കൂടും; സ്ത്രീകളടക്കം എട്ട് പേർ പിടിയില്‍
  • പെരുമ്പള്ളി റൈഞ്ച് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
  • വഴിയാഴം രക്ഷകർത്തൃ ശില്പശാല*
  • നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
  • വാഹനപകടം;ബത്തേരി സ്വദേശി ജിദ്ദയില്‍ ‍ മരിച്ചു.
  • കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ 25 ബസുകളിൽ നിയമലംഘനം കണ്ടെത്തി
  • കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണു; ഇരിങ്ങാലക്കുടയിൽ യുവാവിന് ദാരുണാന്ത്യം
  • കോഴിക്കോട് അങ്കണവാടി ഹെൽപ്പറെ ആക്രമിച്ച് സ്വർണ്ണമാല കവർന്നു
  • ചൂരൽമലയിൽ പ്രതിഷേധവുമായി നാട്ടുകാർ.
  • പതിമംഗലം സെക്ടർ സാഹിത്യോത്സവ്: പന്തീർപാടം ജേതാക്കൾ
  • കാർ മരത്തിലിടിച്ച് അപകടം . നാല് പേർക്ക് പരിക്ക്.
  • പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
  • എസ്ക്കവേറ്റർ തീ വെച്ച് നശിപ്പിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് പ്രവർത്തകന്റെ തെളിവെടുപ്പ് ഇന്ന്
  • ബെയ്‌ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്;മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടിയതായി സൂചന
  • ട്രെയിൻ ടിക്കറ്റ്നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവേ
  • നടക്കാവിൽ തെരുവുനായ ആക്രമണത്തിൽ ഒന്‍പതുപേര്‍ക്ക് കടിയേറ്റു
  • യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • വിദ്യാർഥികളെ കയറ്റിയില്ല ,ബസ് തടഞ്ഞ് കണ്ടക്ടറെ മർദിച്ചു
  • പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഡ്രൈവര്‍ അറസ്റ്റിൽ
  • ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച യുദ്ധം അവസാനിച്ചെന്ന് ഇറാൻ
  • അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റുകൾ പിടികൂടി.
  • അക്ഷരത്തോണിയിൽ കുട്ടികളുടെ സാഹിത്യചരിത്രപ്രയാണം
  • പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം
  • വിദ്യാർത്ഥിക്ക് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ.
  • വീട് മാറി പോലീസിന്റെ റെയ്ഡ്,അന്ധാളിച്ച് വീട്ടുകാര്‍
  • നിയന്ത്രണംവിട്ട കാര്‍ പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക് ഇടിച്ചു കയറി യാത്രക്കാര്‍ക്ക് പരിക്ക്
  • രുചിയുടെ ആഘോഷമായി ഫുഡ് ഫിയസ്റ്റ 2025
  • മലപ്പുറം സ്വദേശി ഖത്തറിൽ മരണപ്പെട്ടു
  • സ്വർണവില വില വീണ്ടും താഴേക്ക്
  • വാഹനത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍
  • ദമ്മാമിലെ വാഹനാപകടത്തിൽ യുവതി മരിച്ചു.
  • വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
  • ബേപ്പൂരിൽ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി.
  • ശക്തമായ മഴയും കാറ്റും;നാദാപുരം മേഖലയിൽ വ്യാപക നാശം.