താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം.വയനാട് ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ഉണ്ടായിരുന്ന താമരശ്ശേരി അവനി കോളേജിലെ ആറ് വിദ്യാർത്ഥികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.
സമീപത്തെ തട്ടുകടയിലും, മരത്തിലും ഇടിച്ച ശേഷം വീടിൻ്റെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.ദേശീയപാതയിലെ വെള്ളക്കെട്ടാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.