കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വോർക്കാട് നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെൽവിൽ ഒളിവിലാണ്. അയൽവാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേൽ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയൽവാസിയും ബന്ധുവുമായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരുടെ ശരീരത്തിലേക്കും പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ലൊലിറ്റയെ ആശുപത്രിയിൽ എത്തിച്ചു.പ്രതി ഒളിവിലാണ്. ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഥിര മദ്യപാനിയാണ് മെൽവിൻ.
എന്താണ് ക്രൂരകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്ന് അറിയില്ല.