സഊദിയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് മടങ്ങാൻ അവസരം

June 27, 2025, 6:50 a.m.

റിയാദ്: സഊദിയിൽ എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകളിൽ ഉള്ളവർക്ക് പിഴകൾ അടച്ച് നാട്ടിലേക്ക് പോകാൻ അവസരം പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള കാലാവധി കഴിഞ്ഞ സന്ദർശന വിസകൾ, ആവശ്യമായ ഫീസും പിഴയും അടച്ച് 30 ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം ആണ് സഊദി ജവാസാത് പ്രഖ്യാപിച്ചത്. മുഹറം ഒന്നു മുതൽ (ജൂൺ 26) പ്രാബല്യത്തിൽ വന്ന ആനുകൂല്യം ഒരു മാസത്തേക്കാണ് ലഭ്യമാകുക.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ ഇ-സർവീസസ് പ്ലാറ്റ്ഫോമിലെ തവാസുൽ സേവനം വഴി അപേക്ഷിച്ചുകൊണ്ട് നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഈ സംരംഭം പ്രയോജനപ്പെടുത്താമെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു. ഫീസും പിഴയും "സദാദ്" വഴി അടച്ചതിനുശേഷം അബ്ഷിറിലെ "തവാസുൽ" സേവനം വഴി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടതെന്ന് അധികൃതർ അറിയിച്ചു.

മുഹറം ഒന്നു മുതൽ ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതായും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.

കാലഹരണപ്പെട്ട ഏത് വിസിറ്റ് വിസകളും തവാസുൽ സേവനം വഴി പുതുക്കാമെന്ന് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കി. കാലാവധി കഴിഞ്ഞ സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകളെല്ലാം ഇത്തരത്തിൽ പുതുക്കാനാകും. നിർദ്ദേശിത ഫീസും പിഴയും അടച്ചാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്.


MORE LATEST NEWSES
  • കോഴിക്കോട് വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വടകരയിലെ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്
  • ചുമട്ട് തൊഴിലാളിയുടെ പണം നഷ്ടമായി
  • കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  • വേങ്ങര ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി
  • ഓണാഘോഷത്തിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു
  • കണ്ണൂരിൽ താമരശ്ശേരി സ്വദേശിനിയായ പെൺകുട്ടി പുഴയിൽ വീണു
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട.
  • നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
  • നാദാപുരത്ത് തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി പേർക്ക് പരിക്ക്
  • *"ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം*
  • ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ; ജീവന് ഭീഷണിയുണ്ടെന്ന് മനാഫ്
  • ഓണവില്ല് 2K25" :- ചമൽ എട്ടേക്രയിൽ കുടുംബ കൂട്ടായ്മയുടെ ഓണാഘോഷം
  • പേരാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
  • കൊല്ലത്ത് യുവാവ് കുത്തേറ്റു മരിച്ചു; അയൽവാസി പിടിയിൽ.
  • അമീബിക് മസ്തിഷ്ക ജ്വരം ;ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • അമീബിക് മസ്തിഷ്ക ജ്വരം ; ഒരു മരണം കൂടി ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു
  • കുറ്റ്യാടി പുഴയിൽ യുവാവ് ചുഴിയിൽപ്പെട്ട് മുങ്ങിമരിച്ചു
  • കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്
  • കൃഷ്ണഗിരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു.
  • കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം
  • സൈനികൻ സ്കൂട്ടറിടിച്ച് മരിച്ചു.
  • കാണാതായ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി
  • ഒഴുക്കിൽപ്പെട്ട പത്തു വയസുകാരിയെ കണ്ടെത്താനായില്ല; ഇന്നത്തെ തിരച്ചിൽ നിർത്തി.
  • റോഡ് ഉത്ഘാടനം ചെയ്തു
  • മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി
  • കൃഷ്ണഗിരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു,
  • അന്താരാഷ്ട്ര സിൻഡിക്കേറ്റ് പൊളിച്ച് പൊലീസ്, അറസ്റ്റിലായവരിൽ മലയാളികളും ദമ്പതികളും
  • ജി.എസ്.ടി പരിഷ്കാരം; ജനങ്ങൾക്കു ആശ്വാസം
  • വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ലെന്നു സുപ്രിംകോടതി 
  • ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ ഭാര്യയെയും മകളെയും തട്ടിമാറ്റി മുൻ പ്രവാസി പുഴയിൽ ചാടി
  • ധര്‍മസ്ഥല കേസ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; ലോറി ഉടമ മനാഫിന് നോട്ടീസ്
  • തൃശൂരിലെ കസ്റ്റഡി മർദനം;കടുത്ത നടപടി ഉണ്ടാകും ഡിജിപി
  • ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
  • അതുല്യയുടെ മരണം കഴുത്ത് ഞെരിഞ്ഞ്, റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
  • സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു
  • കാർ മരത്തിൽ ഇടിച്ച് യുവാവ് മരിച്ചു
  • മലയാളികൾക്കിന്ന് പൊന്നിന്‍ തിരുവോണം
  • ഓണത്തിന് മുൻപ് നെല്ല് വില നൽകാൻ സർക്കാർ തയ്യാറായില്ല: പി.കെ.എ. അസീസ്
  • യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
  • കാറിടിച്ച് വയോധികൻ മരിച്ചു
  • അമ്പലവയലിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണശ്രമം
  • കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു.
  • പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; സഹോദരങ്ങൾക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം
  • മദ്യപാനത്തിനിടെ തര്‍ക്കം; അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു
  • കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
  • ഉപയോക്താക്കളുടെ ഡാറ്റ ചോർത്തി; ഗൂഗ്ളിന് 425 മില്യൺ ഡോളർ പിഴയിട്ട് കോടതി
  • പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി
  • ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു