പയമ്പ്ര: അരുണോദയം വായനശാല & ലൈബ്രറി പുറ്റുമണ്ണിൽതാഴം വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ " കുട്ടിക്കത്ത് " ശ്രദ്ധേയമായി. നാടിൻ്റെ പ്രശ്നങ്ങൾ കുട്ടി എഴുത്തിലൂടെ അധികൃതരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.പുറ്റുമണ്ണിൽതാഴം, പൊയിൽതാഴം പ്രദേശങ്ങളിലെ തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് കത്തെഴുതി. കുട്ടിക്കത്തും ഇമ്മിണി വല്യ കാര്യവും പരിപാടി ഡോ: എൻ പ്രമോദ് ഉദ്ഘാടാനം ചെയ്തു. അദേഹം കുട്ടികളുമായി സംവദിച്ചു.വിവിധ കത്തെഴുത്ത് രീതികളെ പറ്റിയും മഹാൻമാരുടെ കത്തുകളെ പറ്റിയും വിശദീകരിക്കുകയും വിദ്യാർത്ഥികൾക്ക് കത്തെഴുത്ത് പരിശീലനം നൽകുകയും ചെയ്തു.കത്തെഴുത്തിൽ പരിശീലനം കുറവായ ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഇതൊരു നല്ലൊരു അനുഭവമായി മാറി. വായനശാല പ്രസിഡൻ്റ് എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ലീല എളേറ്റത്ത് മുഖ്യാതിഥിയായിരുന്നു.പ്രോഗ്രാം കോർഡിനേറ്റർ അജേഷ് പൊയിൽതാഴം, കെ സി.ഭാസ്ക്കരൻ മാസ്റ്റർ, സംസാരിച്ചു. പി. ശ്രീനിവാസൻ നായർ, അനിഷ സുധേഷ്, കെ.ബാലകൃഷ്ണൻ മാസ്റ്റർ ആശംസ പ്രഭാഷണം നടത്തി. സുന ജ നിഷാദ് നന്ദി രേഖപ്പെടുത്തി