കുന്ദമംഗലം : വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാരന്തൂർ മർകസ് ഐ.ടി.ഐയിൽ നിന്നും വിവിധ ട്രേഡുകളിൽ ഈ വർഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വേണ്ടി ക്യാമ്പസ് ഇൻറർവ്യൂ സംഘടിപ്പിച്ചു.
മർകസ് രാജ്യത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വിദഗ്ധ പരിശീലകരെ വാർത്തെടുക്കുന്നതിൽ മർകസ് ഐ.ടി.ഐ ഏറെ മുൻപന്തിയിലാണെന്നും ജില്ലാ ജൂനിയർ അപ്രന്റിസ്ഷിപ് അഡ്വൈസർ മുഹമ്മദ് ശഹീർ ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.
ജാമിഅ മർകസ് കൾച്ചറൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻകുട്ടി, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി,സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓട്ടോമൊബൈൽ, ഡീസൽ മെക്കാനിക്, എയർ കണ്ടീഷനിംഗ്, സിവിൽ എഞ്ചിനീയറിംഗ്, വയർമാൻ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളിൽ നിന്നായി 250 ഓളം ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ 30 തിൽ പരം പ്രശസ്ത കമ്പനികൾ ഉദ്യോഗാർത്ഥികളെ തേടിയെത്തി.
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലെസ്മെന്റ് ലഭിച്ചു.