പുതുപ്പാടി:മലപുറം ഗവൺമെൻറ് എൽ പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഫ്ലാഷ് മോബ് പ്രദർശനം നടത്തി. പ്രസ്തുത പരിപാടി ബിആർസി ട്രെയിനർ അഷ്റഫ് സാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് റഷീദ് വിപി അധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ് റീന ടീച്ചർ സ്വാഗതം പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ എസ് ആർ ജി കൺവീനർ രജിഷ്മ ടീച്ചർ ചൊല്ലിക്കൊടുത്തു. ലഹരി ഉപയോഗം സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന വിപത്തിനെക്കുറിച്ചും അത് ഉപയോഗിക്കാതിരുന്നാൽ ഉള്ള നേട്ടത്തെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി. സമൂഹമകെ പടർന്നു പിടിച്ച ഈ മാരക വിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചുനീക്കണമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. അധ്യാപകരായ സന്ദീപ് ഗോപാൽ, അനുഗ്രഹ്, റാഷിദ,നീര എന്നിവർ സന്നിദ്ധരായി.