.
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 680 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് വീണ്ടും ഇടിവുണ്ടായിരിക്കുന്നത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,440 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 390 രൂപയും പവന് 3120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8930 രൂപയായി.