ചമൽ : നിർമ്മല യു.പി. സ്കൂളിൽ സുവർണ്ണ ജൂബിലി മെഡിക്കൽ ക്യാമ്പും പൂർവ്വ വിദ്യാർത്ഥി അസോസിയേഷനും രൂപീകരിച്ചു. അനുദിനം വർധിച്ചുവരുന്ന നേത്രസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നേത്ര പരിശോധന ക്യാമ്പും ആരോഗ്യ പരിരക്ഷ ലക്ഷ്യം വച്ചുകൊണ്ട് ജനറൽ , ഓർത്തോ മെഡിക്കൽ ക്യാമ്പുമാണ് നടന്നത്.നിർമല യു.പി.സ്കൂളും ഈങ്ങാപ്പുഴ ഐ ട്രസ്റ് കണ്ണാശുപത്രിയും പൂനൂർ റിവർഷോർ ഹോസ്പിറ്റലും സംയുക്തമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് ആളുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്തുവാൻ സാധിച്ചു. മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ശ്രീ: അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയ ഐ ട്രസ്റ്റ് ഹോസ്പിറ്റലിനും റിവർഷോർ ഹോസ്പിറ്റലിനും പ്രധാനാധ്യാപിക: ജിസ്ന ജോസ് നന്ദി അർപ്പിച്ചു.
ജൂൺ 28ന് നടന്ന സംഗമത്തിൽ പൂർവ്വ വിദ്യാർത്ഥിയും വാർഡ് മെമ്പറുമായ അനിൽ ജോർജ് അധ്യക്ഷനായിരുന്നു. സ്കൂളിന്റെ ശ്രേയസിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നതിനാണ് അസോസിയേഷൻ രൂപീകരിച്ചത്. സ്കൂൾ മാനേജർ റവ :ഫാ : ജിൻ്റോ വരകിലും: അനിൽ ജോർജും രക്ഷാധികാരികളായ അസോസിയേഷനിൽ പ്രസിഡന്റായി: ബിജു കണ്ണന്തറ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി വിഷ്ണു ചുണ്ടൻകുഴി, തങ്കച്ചൻ ജോർജ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഇമ്മാനുവേൽ ജോർജ് ( സെക്രട്ടറി), അബിതറിനീഷ് ( ജോയിൻ സെക്രട്ടറി) നൂറുദ്ദിൻ പി ( ട്രഷറർ ) ജിസ്ന ജോസ്( ട്രഷറർ) തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് നടക്കുന്ന ജൂബിലി പ്രവർത്തനങ്ങൾക്കായി എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി.