കോന്നി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ മാത്തൂർ അമ്പലത്തിന് സമീപം അമ്പാടി ഭവനം വീട്ടിൽ നിന്ന് തണ്ണിത്തോട് തേക്കുതോട് താഴെ പൂച്ചക്കുളം കോട്ടക്കൽ വീട്ടിൽ അനീഷ്(27)ആണ് അറസ്റ്റിലായത്.
20ന് ഇയാളുടെ വീടിൻ്റെ ഹാളിൽ വെച്ചാണ് സംഭവം. കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ വി കെ വിജയരാഘവൻ, എസ് ഐ ജയരാജ് പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.